കോ​വി​ഡ്; ത​ട​വു​കാ​രു​ടെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ


ടെഹ്റാൻ: കോവിഡ് തടവുകാരുടെ ജീവൻ അപകടത്തിലാക്കുമെന്ന ഭയത്തിൽ അമേരിക്കയുമായി നിരുപാധിക ചർച്ചയ്ക്ക് തയ്യാറായി ഇറാൻ. തടവുകാരെ സംബന്ധിച്ച് നിരുപാധികമായ ചർച്ചയ്ക്കും കൈമാറ്റത്തിനും തയ്യാറാണെന്നാണ് ഇറാൻ വ്യക്തമാക്കിയതെന്ന് കാബിനറ്റ് വക്താവ് അലി റബിയെ ഉദ്ധരിച്ച് വാർത്താ വെബ്സൈറ്റായ ഖബർ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. 

എന്നാൽ അമേരിക്ക ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. യുഎസ് ജയിലുകളിലെ ഇറാനിയൻ പൗരന്മാരുടെ ജീവന് കോവിഡ് ഭീഷണിയാകുന്പോൾ യുഎസ് സർക്കാർ രാഷ്ട്രീയത്തെക്കാൾ ജീവിതത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed