ഗിനി−ബിസാവു പ്രസിഡണ്ടായി കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു

ബിസാവു: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനി−ബിസാവുയുടെ പ്രസിഡണ്ടായി ഉമാരോ കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയാണ് 47 വയസുകാരനായ എംബാലോ. മറ്റൊരു മുൻ പ്രധാനമന്ത്രിയായ ഡോമിംഗോസ് സിമോയേസ് പെരേരയേയാണ് തോൽപ്പിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എംബാലോയ്ക്ക് 54 ശതമാനം വോട്ട് ലഭിച്ചു. എതിരാളിയായ പെരേര 46 ശതമാനം വോട്ടാണ് നേടിയത്. വ്യാപകമായ ക്രമക്കേടിലൂടെയാണ് എംബാലോ വിജയിച്ചതെന്ന് പെരേസ് ആരോപിച്ചു.