പാക്കിസ്ഥാനിൽ ലിയാഖാത്ത്പുരിൽ ട്രെയിനിന് തീപിടിച്ച് 16 പേർ മരിച്ചു


ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരിൽ ട്രെയിനിനു തീപിടിച്ച് 16 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കറാച്ചി-റാവൽപിണ്ടി തേസ്ഗാം എക്സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ മൂന്നു ബോഗികളിലാണ് തീ പടർന്നു പിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed