ചാ​ര​വൃ​ത്തി ആ​രോ​പ​ണ​ത്തെ നി​ഷേ​ധി​ച്ച് ഇ​സ്രായേൽ പ്ര​ധാ​ന​മ​ന്ത്രി


ജറുസലേം: സെൽഫോൺ സന്ദേശങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തള്ളി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഓഫീസ്. വൈറ്റ് ഹൗസിനു സമീപം സ്കാനറുകൾ സ്ഥാപിച്ച് സന്ദേശങ്ങൾ ചോർത്തിയെന്ന് ട്രംപ് ഭരണകൂടത്തിലെ ഇന്‍റലിജൻസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പൊളിറ്റികോ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ടു ചെയ്തിരുന്നു. യു.എസുസുമായി ദീർഘകാലമായി പ്രതിബദ്ധതയുണ്ട്. യു.എസ്സിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഇസ്രായേൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശമുണ്ടെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ചാരവൃത്തിക്കായി സ്ഥാപിച്ച സ്കാനറുകൾ 2018ൽ തന്നെ പിടിച്ചെടുത്തിരുന്നു. വൈറ്റ്ഹൗസ് പരിസരത്തു മാത്രമല്ല, വാഷിംഗ്ടൺ ഡിസിയിലെ മറ്റു ചില സ്ഥലങ്ങളിലും സ്കാനർ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതായുമാണ് പൊളിറ്റികോ ന്യൂസ് റിപ്പോർട്ട് ചെയ്തത്. പ്രസിഡണ്ടിന്‍റെയും അദ്ദേഹത്തിന്‍റെ ഉപദേഷ്ടാക്കളുടെയും ഫോണുകൾ ചോർത്തുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേലാണ് ഇതിനു പിന്നിലെന്നും ഇന്‍റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തെങ്കിലും ട്രംപ് ഭരണകൂടം ഇസ്രയേലിനെതിരെ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed