ഭോ​പ്പാ​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് 11 മരണം; നാ​ലു പേ​രെ കാ​ണാ​നി​ല്ല


ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. കാണാതായ നാലുപേർക്കുവേണ്ടി തിരച്ചിൽ തുടരുകരണ്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഖാട്‌ലപുര ഘട്ടിൽ ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി പോയ ബോട്ടാണ് മറിഞ്ഞത്. 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പിപ്ലാനി സ്വദേശികളാണ് മരിച്ചത്. 

സംഭവത്തിൽ മധ്യപ്രദേശ് പബ്ലിക് റിലേഷൻസ് മന്ത്രി പി.സി ശർമ്മ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed