പാന്പുകൾക്കു മുകളിൽ ഇരുന്ന് ഭർത്താവുമായി മൊബൈൽ സല്ലാപം; യുവതിക്കു ദാരുണാന്ത്യം

ഗൊരഖ്പുർ: പാന്പുകൾക്കു മുകളിലിരുന്ന് ഭർത്താവുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പാന്പുകടിയേറ്റു യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. ജയ് സിംഗിന്റെ ഭാര്യ ഗീതയാണു കിടപ്പുമുറിയിൽവച്ചു പാന്പുകടിയേറ്റ് മരിച്ചത്. തായ്‌ലൻഡിൽ ജോലിചെയ്യുന്ന ഭർത്താവ് ജയ്സിംഗ് യാദവുമായി മൊബൈൽ ഫോണിൽ സംസാരിച്ചു കിടപ്പുമുറിയിലേക്ക് എത്തിയ ഗീത കട്ടിലിൽ കിടന്ന പാന്പുകളുടെ മുകളിലാണ് ഇരുന്നത്. തൊട്ടുപിന്നാലെ പാന്പുകളുടെ കടിയേറ്റു.
ബോധരഹിതയായ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ൽിക്കാനായില്ല. തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിലാണ് കട്ടിലിൽ പാന്പുകളെ കണ്ടെത്തിയത്. ഗീതയ്ക്ക് കടിയേറ്റ ശേഷവും പാന്പുകൾ കിടക്കയിൽ തന്നെ ഉണ്ടായിരുന്നെന്നും കിടപ്പുമുറിയിൽ കയറിക്കൂടിയ പാന്പുകളെ ബെഡ്ഷീറ്റിന്‍റെ നിറം കാരണം ഗീത ശ്രദ്ധിച്ചുകാണില്ലെന്നുമാണ് ബന്ധുക്കളുടെ നിഗമനം.