ടെക്സസിൽ ചെറു യാത്രാവിമാനം തകർന്ന് പത്ത് പേർ മരിച്ചു
ടെക്സാസ്: യു.എസ്സിലെ ടെക്സസിൽ ചെറു യാത്രാവിമാനം തകർന്ന് പത്ത് പേർ മരിച്ചു. ഡാളസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് വിമാനം തകർന്നു വീണത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30 ന് ആയിരുന്നു സംഭവം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടു.

