ഇന്ത്യ മനഃപൂർവ്വം തോറ്റ് കൊടുത്തു: ആരോപണവുമായി പാക് ആരാധകർ


ബർമിങ്ഹാം: ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ മനഃപ്പൂർവ്വം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി ഒരു വിഭാഗം പാക് ആരാധകർ രംഗത്ത്. മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. പാകിസ്ഥാന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനഃപ്പൂർവ്വം തോറ്റുകൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ പാക് ആരാധകർ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എം.എസ് ധോനിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ എഴുതി. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്. ഇന്ത്യയുടെ തോൽവി വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അയാൾ എഴുതി.

ലോകകപ്പിൽ ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികൾ ജയിച്ച പാകിസ്ഥാന് ഒന്പത് പോയിന്റുണ്ട്. എന്നാൽ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റതോടെ പാകിസ്ഥാന്റെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. ഇനി അവർക്ക് സെമിയിൽ എത്തണമെങ്കിൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് തോൽക്കുകയും വേണം.

      

You might also like

  • Lulu Exchange
  • Straight Forward

Most Viewed