അമേരിക്ക− താലിബാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

അഫ്ഗാനിസ്ഥാനിൽ സമാധാനം ലക്ഷ്യമിട്ട് നടത്തുന്ന രണ്ടാംഘട്ട യു.എസ്− താലിബാൻ ചർച്ചകൾ ഖത്തറിൽ തുടങ്ങി. തിങ്കളാഴ്ച അമേരിക്കൻ പ്രതിനിധി താലിബാൻ നേതാക്കളോട് നേരിട്ട് സംസാരിച്ചു. താലിബാൻ ഡെപ്യൂട്ടി നേതാവ് മുല്ലാ അബ്ദുൾ ഗാനി ബാരിദറും ചർച്ചയിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയ്ക്കു വേഗം കൂട്ടാൻ ബരാദറിന്‍റെ ഇടപെടൽ ഉപകരിക്കുമെന്നാണ് കരുതുന്നത്.