ഇന്ത്യൻ തൊഴിലാളിക്ക് ഏഴരലക്ഷം ദിർഹത്തിന്റെ മക്ലാരെൻ കാർ സമ്മാനമായി ലഭിച്ചു

ഡു സിം കാർഡ് പുതുക്കിയപ്പോൾ ദുബൈയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളി ബൽവീർസിങ്ങിന് ഏഴരലക്ഷം ദിർഹം വിലമതിക്കുന്ന മക്ലാരെൻ സൂപ്പർ കാർ ലഭിച്ചു. ജനുവരി 31ന് മുന്പായി പുതുക്കിയ തിരിച്ചറിയൽ രേഖ വെച്ച് സിം കാർഡ് പുതുക്കിയപ്പോഴാണ് ബൽവീറിന് ബന്പറടിച്ചത്.
പ്രതീക്ഷിക്കാതെ ലഭിച്ച ഈ ഭാഗ്യം തന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെ ഭാവിക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.