അടുത്ത അഞ്ച് വർഷം ലോകം കടുത്ത ചൂടിലേക്കാണ് നീങ്ങുന്നതെന്ന് യു.എൻ റിപ്പോർട്ട്

വരാനിരിക്കുന്ന അഞ്ച് വർഷം ലോകം കടുത്ത ചൂടിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ നാല് വർഷങ്ങളിലാണെന്നും യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനായി യു.എന്നിന് കീഴിൽ പ്രവർത്തിക്കുന്ന ഡബ്ല്യു.എം.ഒയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഭൂമിക്ക് ഭീഷണിയാകും വിധം താപനിലയിൽ വലിയ വർദ്ധനവാണ് വരും വർഷങ്ങളിലുണ്ടാവുമെന്നും പതിനെട്ടാം നൂറ്റാണ്ടിനേക്കാൾ ഉപരിതല താപനില കഴിഞ്ഞ വർഷം ഒരു ഡിഗ്രി സെൽഷ്യസ്‍ വർദ്ധിച്ചതായും ഡബ്ല്യു.എം.ഒ റിപ്പോർട്ടുണ്ട്. യു.എസ്, ബ്രിട്ടൺ, ജപ്പാൻ എന്നിവിടങ്ങളിലെ കാലാവസ്ഥാ ഏജൻസികളിൽന നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.