സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുതെന്ന് അഞ്ജലി അമീർ.

സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് നടി അഞ്ജലി അമീര്‍. ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളം ചിത്രം രംഗീലയുടെ സെറ്റിൽ സണ്ണി ലിയോണിനൊപ്പം നിൽക്കുന്ന ചിത്രം നടന്‍ സലിം കുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയുണ്ടായി. എന്നാൽ സലിം കുമാർ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല ചുവയുള്ള കമന്റുകൾ കുമിഞ്ഞു കൂടുകയാണ്. ഇത്തരം കമന്റുകൾ ഇട്ട് കേരളത്തെയും മലയാളികളെയും പറയിപ്പിക്കരുതെന്ന് പറയുകയാണ് നടിയും മോഡലുമായ അഞ്ജലി അമീർ.
‘ഈ ഒരു ഫോട്ടോ കണ്ടപ്പോൾ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയും താഴെ വന്ന കമന്റുകൾ വായിച്ചപ്പോൽ സത്യത്തിൽ വിഷമമായി. ഒരു പക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമുഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയിൽ എനിക്ക് പറയുവാനുള്ളത്. അവർ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്‌മെന്റിന്റെ 20 തിൽ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ അവർക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങൾ തകർത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ. നമ്മൾ സിൽക്കി സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവർത്തിക്കരുതെന്നും സണ്ണി ലിയോണിന് നല്ല വേഷങ്ങൾ സൗത്തിന്ത്യയിൽ കിട്ടട്ടെയെന്നും അഞ്ജലി ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.