അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥികൾ കുറ്റകൃത്യം തിരിച്ചറിഞ്ഞിരുന്നെന്ന് യു.എസ് േസ്റ്ററ്റ് ഡിപ്പാർട്ട്മെന്‍റ്

വ്യാജ റിക്രൂട്ട്മെന്‍റ് കേസിൽ അമേരിക്കയിൽ അറസ്റ്റിലായ 129 ഇന്ത്യൻ വിദ്യാർത്ഥികൾക്കും തങ്ങൾ കുറ്റം ചെയ്യുന്നതായി ബോധ്യമുണ്ടായിരുന്നെന്ന് േസ്റ്ററ്റ് ഡിപ്പാർട്ട്മെന്‍റ്. ന്യൂഡൽഹിയിലെ അമേരിക്കൻ എംബസിയോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്‍റ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. അനധികൃതമായി രാജ്യത്ത് തുടരാൻ വേണ്ടിയാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും പത്രക്കുറിപ്പിൽ പറയുന്നു. 129 ഇന്ത്യൻ വിദ്യാർത്ഥികളും മറ്റൊരു വിദേശിയും ഇന്ത്യൻ വംശജരായ എട്ട് റിക്രൂട്ടർമാരുമാണ് കഴിഞ്ഞ മാസം അറസ്റ്റിലായത്. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐ.സി.ഇ) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെത്തുടർന്നാണ് അറസ്റ്റ്.
മിഷിഗണിലെ ഫാമിംഗ്ടൺ കേന്ദ്രമാക്കി വ്യാജ യൂണിവേഴ്സിറ്റി സ്ഥാപിച്ചാണ് റിക്രൂട്ടർമാരെയും വിദ്യാർത്ഥികളെയും യു.എസ് ആഭ്യന്തര സുരക്ഷാവകുപ്പ് (ഡി.എച്ച്.എസ്) കുടുക്കിയത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്