ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിൽ ദിവ്യബലി അർപ്പിച്ചു


 ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിൽ ദിവ്യബലി അർപ്പിച്ചു. പതിനായിരങ്ങൾ അബുദാബി സഈദ് സ്പോർട്സ് സിറ്റിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ദിവ്യബലിക്കു മുന്പായി പാപ്പാ മൊബീൽ വാഹനത്തിൽ, മാർപാപ്പ േസ്റ്റഡിയത്തിൽ ജനക്കൂട്ടത്തിന്‌ ആശിർവാദം നൽകി. ഭൂരിപക്ഷം പേർക്കും തൊട്ടടുത്തു കാണാവുന്ന തരത്തിൽ േസ്റ്റഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാർപാപ്പ വന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് േസ്റ്റഡിയത്തിലേക്കെത്താൻ യു.എ.ഇ സർക്കാർ നൂറുകണക്കിന് ബസുകൾ സൗജന്യമായി ഒരുക്കിയിരുന്നു.ദിവ്യബലി അർപ്പിച്ച സഈദ് സ്പോർട്സ് സിറ്റി േസ്റ്റഡിയത്തിലേക്കു വരുന്നതിനു മുന്പായി അബുദാബി സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed