സ്ത്രീത്വത്തെ അപമാനിച്ചു: ജി. സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്


ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുൻ പേഴ്സൺ സ്റ്റാഫ് അംഗമായ സ്ത്രീ നൽകിയ പരാതിയിലാണ് അന്പലപ്പുഴ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. 

കേസിൽ മാർച്ച് 29−ന് കോടതിയിൽ ഹാജരാവണം എന്ന് കാണിച്ച് ജി.സുധാകരൻ കോടതി സമൻസ് അയച്ചു. 2016−ൽ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണ് ഇപ്പോൾ കോടതി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേർത്ത് കേസെടുക്കാനാണ് പൊലീസിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed