ഹൈ­­­ടെക് സ്‌കൂ­­­ളു­­­കൾ അടു­­­ത്ത വർ­­ഷം സജ്ജമാ­­­കുമെന്ന് മന്ത്രി­­­ രവീ­­­ന്ദ്രനാ­­­ഥ്


തൃശ്ശൂർ : സംസ്ഥാന സർക്കാർ ഒരുക്കുന്ന ഹൈടെക് സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. ഗവ. ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാലയ നവീകരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

ലോകത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസ രീതി കേരളത്തിലെയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഹൈടെക്കാകും. ഹൈടെക് ക്ലാസുകൾ, നല്ല ഭക്ഷണം എന്നിവ നൽകി സാധാരണക്കാരായ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തും. കഴിവുള്ള അദ്ധ്യാപകരെ വാർത്തെടുക്കുകയാണ് ഇതുപോലുള്ള ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചെയ്യേണ്ടത്. അദ്ധ്യാപകരെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയായിരുന്നു നേരത്തേയുണ്ടായിരുന്നത്. എന്നാലിപ്പോൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള രീതിയാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ബി.ഡി.ദേവസി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ജയന്തി പ്രവീൺകുമാർ മുഖ്യാതിഥിയായി. നഗരസഭ ഉപാധ്യക്ഷൻ വിത്സന്റ് പാണാട്ടുപറന്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷത വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed