തു­­­റന്ന വ്യാ­­­പാ­­­ര കവാ­­­ടം അടയ്‌ക്കി­­­ല്ലെ­­­ന്ന് ഷി­­­ ജി­­­ൻ‍­­പിംഗ്


ബെയ്ജിംഗ് : ഒരുവട്ടം തുറന്ന വ്യാപാരകവാടം വീണ്ടും അടയ്‌ക്കില്ലെന്നും കൂടുതൽ‍ വിസ്‌തൃതമാകുക ഉള്ളൂവെന്നും ചൈനീസ്‌ പ്രസിഡണ്ട്‌ ഷി ജിൻ‍പിംഗ്.

വാഹന ഇറക്കുമതി താരിഫുകൾ‍ കുറയ്‌ക്കാൻ നടപടി സ്വീകരിക്കുമെന്നും വിദേശ കന്പനികളുടെ ബൗദ്ധിക സ്വത്തവകാശം തുടർ‍ന്നും സംരക്ഷിക്കുമെന്നും ബൊവാവോ ഫോറം ഫോർ‍ ഏഷ്യ സമ്മേളനത്തിൽ‍ മുഖ്യപ്രഭാഷണം നടത്തവേ ഷി ജിൻ‍പിംഗ് വ്യക്തമാക്കി. അമേരിക്കയുമായി വ്യാപാരയുദ്ധ മുനന്പിൽ‍ നിൽ‍ക്കെയാണ്‌ ലോകത്തെ രണ്ടാമത്തെ സാന്പത്തിക ശക്തിയുടെ നിലപാടുകളിൽ‍ വ്യക്തത വരുത്തി പ്രസിഡണ്ട്‌ തന്നെ രംഗത്തെത്തിയത്‌.

ഉഭയകക്ഷിവ്യാപാരക്കമ്മി കുറയ്‌ക്കണമെന്നായിരുന്നുട്രംപിന്റെ പ്രധാന ആവശ്യം. യു.എസ്‌. പ്രസിഡണ്ട്‌ ഡോണൾ‍ഡ്‌ ട്രംപിനെയോ അമേരിക്കയെയോ പേരെടുത്തു പരാമർ‍ശിക്കാതെയായിരുന്നു ജിൻ‍പിംഗിന്റെ പ്രസംഗം. കാറുകൾ‍ അടക്കമുള്ളവയുടെ ഇറക്കുമതി താരിഫുകൾ‍ കുറയ്‌ക്കാൻ കഴിയുമോയെന്നു പരിശോധിക്കുമെന്നും ജിൻ‍പിംഗ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed