റു­വാ­ണ്ടയിൽ‍ അഭയാ­ർ‍­ത്ഥി­കൾ‍­ക്ക് നേ­രെ­ പോ­ലീസ് അതി­ക്രമം; അഞ്ച് പേർ‍ കൊ­ല്ലപ്പെ­ട്ടു­


കറോംഗി : റേഷൻ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധിച്ച അഭയാർ‍ത്ഥികൾ‍ക്ക് നേരെ റുവാണ്ടയിൽ‍ പോലീസ് നടത്തിയ അക്രമണത്തിൽ‍ അഞ്ച് അഭയാർ‍ത്ഥികൾ‍ കൊല്ലപ്പെട്ടു. അതിക്രമത്തിൽ‍ 20ഓളം അഭയാർ‍ത്ഥികൾ‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഏഴ് പോലീസുകാർ‍ക്ക് പരിക്കേറ്റതായി റുവാണ്ടൻ പോലീസ് പറഞ്ഞു

റുവാണ്ടയിലെ കറോംഗിയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാർ‍ത്ഥി കേന്ദ്രത്തിനു മുന്നിൽ വ്യാഴാഴ്ച മുതൽ‍ അഭയാർ‍ത്ഥികൾ‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഏതാണ്ട് 3000ഓളം വരുന്ന അഭയാർ‍ത്ഥികളാണ് സമരത്തിൽ‍ പങ്കെടുക്കാനെത്തിയിരുന്നത്. അക്രമാസക്തരായ സമരക്കാരെ പിരിച്ചുവിടാൻ നിർ‍ബന്ധിതരാവുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. സമരക്കാർ‍ക്ക് നേരെ കണ്ണീർ‍ വാതകം പ്രയോഗിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ മാസം മുതൽ പശ്ചിമ റുവാണ്ടയിലെ കിസിബി അഭയാർ‍ത്ഥി കേന്ദ്രത്തിൽ‍ ഐക്യരാഷ്ട്ര സംഘടന നൽ‍കുന്ന റേഷനിൽ‍ 25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധവുമായാണ് അഭയാർ‍ത്ഥികൾ‍ കറോംഗിയിലെ ഓഫീസിനു മുന്‍പിൽ‍ സമരവുമായി എത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed