മെ­­­ക്‌സി­­­കോ­­­യിൽ‍ സൈ­­­നി­­­ക കോ­­­പ്റ്റർ‍ തകർ‍­­ന്ന് 13 പേർ മരി­­­ച്ചു­­­


മെക്്സിക്കോ സിറ്റി : മെക്‌സിക്കോയിൽ സൈനിക കോപ്റ്റർ‍ തകർ‍ന്ന് അപകടം ഉണ്ടായി. ആഭ്യന്തര വകുപ്പ് മന്ത്രി അൽ‍ഫോൺസോനവരത്തെ, ഓക്‌സാക്ക ഗവർ‍ണർ‍ അലക്‌സാന്റോ മുററ്റ് എന്നിവരുമായി പോകുകയായിരുന്ന സൈനിക കോപ്റ്ററാണ് അപകടത്തിൽ‍പ്പെട്ടത്. അപകടത്തിൽ‍ ആറ് മാസം പ്രായമായ കുഞ്ഞും മൂന്ന് കുട്ടികളുമുൾ‍പ്പടെ 13 പേരാണ് കൊല്ലപ്പെട്ടത്. മന്ത്രിയും ഗവർ‍ണറും പരിക്കേൽ‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയേറിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ഓക്‌സാക്കയിലെ സ്ഥിതിഗതികൾ‍ വിലയിരുത്താനാണ് ആഭ്യന്തര മന്ത്രിയും ഗവർ‍ണറും സൈനിക ഹെലികോപ്റ്ററിൽ‍ യാത്ര തിരിച്ചത്. എന്നാൽ‍ കോപ്റ്റർ‍ അപകടത്തിൽ‍ പെട്ട് നിലം തൊടുകയായിരുന്നു. ഹെലികോപ്റ്റർ‍ തകർ‍ന്നു വീണുണ്ടായ അപകടത്തിൽ‍പെട്ട് അഞ്ച് സ്ത്രീകളും, നാല് പുരുഷന്മാരും ആറ് മാസം പ്രായമുള്ള കുഞ്ഞും, മൂന്ന് കുട്ടികളും തൽ‍ക്ഷണം മരിച്ചു. അപകടത്തിൽ‍ പരിക്കേറ്റ ഒരാൾ‍ ആശുപത്രിയിൽ‍ വെച്ചാണ് മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ ആളപായമുണ്ടായില്ലെങ്കിലും നിരവധികെട്ടിടങ്ങൾ‍ക്ക് കേടുപാടുകൾ‍ സംഭവിച്ചിരുന്നു. ഭൂചലനത്തെതുടർ‍ന്ന് തുടർ‍ ചലനങ്ങൾ‍ ഉണ്ടായേക്കുമെന്ന ഭയത്താൽ‍ പ്രദേശ വാസികളായ പലരും തുറസായസ്ഥലത്താണ് രാത്രികഴിച്ചുകൂട്ടിയത്. ഇവിടെയാണ് കോപ്റ്റർ‍ തകർ‍ന്നു വീണതെന്ന് പ്രദേശവാസികൾ‍ പറയുന്നു. നിലത്ത് നിർ‍ത്തിയിട്ടിരുന്ന വാഹനങ്ങൾ‍ക്ക് മുകളിലാണ് കോപ്റ്റർ‍ പതിച്ചത്. രാത്രിയായതിനാലും പ്രദേശത്ത് വൈദ്യുതി ബന്ധം ഇല്ലാതിരുന്നതിനാലും മരണ നിരക്ക് വർ‍ദ്ധിച്ചതെന്നും ഇവർ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed