ഫ്രാ­ൻ‍­സ് വെ­നസ്വേ­ലക്ക് മേൽ കൂ­ടു­തൽ ഉപരോ­ധത്തി­നൊ­രു­ങ്ങു­ന്നു­


പാരീസ് : ഫ്രാൻ‍സ് വെനസ്വേലക്ക് മേൽ‍ കൂടുതൽ‍ ഉപരോധം കൊണ്ടുവരാനൊരുങ്ങുന്നു. വെനസ്വേലക്ക് മേൽ‍ ഉപരോധം ഏർ‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് എമ്മാനുവൽ‍ മാക്രോൺ യൂറോപ്യൻ‍ യൂണിയനോട് ആവശ്യപ്പെട്ടു. വെനസ്വേലൻ സർ‍ക്കാർ‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാരോപിച്ചാണ് മാക്രോൺ ഉപരോധമേർ‍പ്പെടുത്താൻ ആവശ്യപ്പെട്ടത്.

പാരീസിൽ‍ നടത്തിയ വാർ‍ത്താസമ്മേളനത്തിലാണ് മാക്രോൺ ഈ ആവശ്യം ഉന്നയിച്ചത്. വാർ‍ത്താസമ്മേളനത്തിൽ‍ അർ‍ജന്റീന പ്രസിഡണ്ട് മൗറീഞ്ഞ്യോ മക്രിയും ഒപ്പമുണ്ടായിരുന്നു. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് വെനസ്വേലയിൽ‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച സ്പാനിഷ് സർ‍ക്കാറിന്റെ ആവശ്യപ്രകാരം വെനസ്വേലക്ക് മേൽ‍ യൂറോപ്യൻ യൂണിയൻ ഉപരോധം കൊണ്ടു വന്നിരുന്നു.

അതേസമയം വെനസ്വേലയുടെ അംബാസിഡർ ‍ ജീസസ് സിൽ‍വ ഫെർ‍ണാണ്ടസിനെ സ്പെയിൻ പുറത്താക്കി. അടുത്ത എഴുപത്തിരണ്ട് മണിക്കൂറിനുളളിൽ‍ വെനസ്വേലൻ അംബാസിഡർ‍ രാജ്യം വിടണമെന്നാണ് സ്പാനിഷ് സർ‍ക്കാറിന്റെ ഉത്തരവ്. നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് വെനസ്വേലയോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed