ആലിയിലെ തെരുവ് കച്ചവടക്കാർക്കെതിരെ പ്രചരണം സംഘടിപ്പിച്ചു


മനാ­മ: ആലി­യിൽ അനധി­കൃ­ത തെ­രു­വ് കച്ചവടം നടത്തു­ന്നതി­നെ­തി­രെ­ വടക്കൻ മേ­ഖല മു­നി­സി­പ്പാ­ലി­റ്റി­ പ്രചരണ പരി­പാ­ടി­കൾ സംഘടി­പ്പി­ച്ചു­. ആലി­യി­ലെ­ ചരി­ത്രപ്രാ­ധാ­ന്യമു­ള്ള മൺ­പാ­ത്ര ഫാ­ക്ടറി­യി­ൽ നി­ന്നും കു­റച്ചു­ മീ­റ്ററു­കൾ അകലെ­ വടക്കൻ ഗവർ­ണറേ­റ്റി­ലു­ൾ­പ്പെ­ടു­ന്ന സ്ഥലത്താണ് ഈ പ്രചരണം നടത്തി­യത്. ഇവി­ടെ­ നി­ന്നു­ള്ള മു­നി­സി­പ്പൽ കൗ­ൺ­സിൽ പ്രതി­നി­ധി­ അബ്ദു­ള്ള അഷൂർ, ലേ­ബർ മാ­ർ­ക്കറ്റ് റെ­ഗു­ലേ­റ്ററി­ അതോ­റി­റ്റി­ (എൽ.­എം.ആർ­.എ) സു­രക്ഷാ­ അധി­കൃ­തർ, അർ­ബസെർ ക്ലീ­നിംഗ് കന്പനി­ എന്നി­വരു­മാ­യി­ സഹകരി­ച്ചാണ് പ്രചരണം നടത്തി­യതെ­ന്ന് മു­നി­സി­പ്പാ­ലി­റ്റി­ അറി­യി­ച്ചു­.

തെ­രുവ് കച്ചവടക്കാർ അനധി­കൃ­തമാ­യി­ അനാ­രോ­ഗ്യകരമാ­യ ഉൽ­പ്പന്നങ്ങൾ വി­ൽ­ക്കു­ന്നത് തടയു­ന്നതി­നും, കച്ചവടക്കാ­രു­ടെ­ പെ­രു­മാ­റ്റത്തി­ലു­ള്ള പ്രദേ­ശവാ­സി­കളു­ടെ­ വർ­ദ്ധി­ച്ചു­വരു­ന്ന പരാ­തി­കൾ തീ­ർ­ക്കു­ന്നതി­നും ലക്ഷ്യമി­ട്ടാണ് പ്രചരണം നടത്തു­ന്നതെ­ന്ന് മു­നി­സി­പ്പാ­ലി­റ്റി­ അധി­കൃ­തർ പറഞ്ഞു­. ഭക്ഷണപദാ­ർ­ത്ഥങ്ങൾ, മാംസം, മത്സ്യം, നി­രോ­ധി­ത പു­കയി­ല ഉൽപ്പനങ്ങളു­ടെ­ വി­ൽ­പ്പന എന്നി­വയ്ക്കൊ­പ്പം ഇവി­ടെ­ അനധി­കൃ­ത ടാ­ക്സി­ സേ­വനങ്ങളും വ്യാ­പകമാ­ണെ­ന്ന് ഇവർ വ്യക്തമാ­ക്കി­. ഇവി­ടെ­യു­ള്ള ഭൂ­രി­ഭാ­ഗം കച്ചവടക്കാ­രും രാ­ജ്യത്ത് താ­മസി­ക്കു­ന്നത് നി­യമവി­രു­ദ്ധമാ­യാ­ണെ­ന്നും മി­ക്കവർ­ക്കും യാ­തൊ­രു­ രേ­ഖകളും ഇല്ലെ­ന്നും ഇവർ അറി­യി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed