ഹാഫിസ് സയീദിന്റെ അറസ്റ്റ് ലാഹോർ ഹൈക്കോടതി തടഞ്ഞു
ലാഹോർ : മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ മാർച്ച് 17വരെ ലാഹോർ ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സയീദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിർദേശം.
യു.എൻ രക്ഷാസമിതിയുടെ പാക് സന്ദർശനത്തോടനുബന്ധിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സയീദ് കോടതിയെ സമീപിച്ചിരുന്നത്. നിയമത്തിന്‍റെ എല്ലാ വശങ്ങളും ഉപയോഗിച്ച് ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്ന് പാകിസ്ഥാനോട് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു.

