ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്: ഇറാനോട് ബഹ്റൈൻ
മനാമ: രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതും നിയമവിരുദ്ധമായ ശ്രമങ്ങൾ നടത്താൻ സഹായം നൽകുന്നതും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ ഇറാന് മുന്നറിയിപ്പ് നൽകി.
ദാവോസിൽ ചേർന്ന വേൾഡ് എക്കണോമിക്ക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപൂർവ്വദേശത്തെ മാറ്റങ്ങളെ പറ്റിയുള്ള ചർച്ചയിൽ പ്രദേശം നിരന്തരമായ മാറ്റത്തിന്റെ അവസ്ഥയിലാണെന്നും, ഇതിനായി എല്ലാ രാജ്യങ്ങളും പ്രദേശത്തിന്റെ വികസനത്തിനും അതിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി, യു.എ.ഇ വിദേശകാര്യ സഹമന്ത്രി, ജർമ്മനി ഫെഡറൽ റിപ്പബ്ലിക്കിന്റെ പ്രതിരോധമന്ത്രി, തുർക്കി ഉപപ്രധാനമന്ത്രി, മറ്റ് അന്താരാഷ്ട്ര നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

