ടെ­ക്സസ് വെ­ടി­വയ്പ് നടത്തി­യത് വ്യോ­മസേ­നയിൽ നി­ന്ന്­ പു­റത്താ­ക്കപ്പെ­ട്ടയാ­ൾ


ടെ­ക്സസ് : കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്സാസിൽ പ്രാർത്ഥനക്കിടെ ക്രിസ്ത്യൻ പള്ളിയിൽ ആക്രമം അഴിച്ചുവിട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ആക്രമി 26 വയസുകാരനായ ഡെവിൻ പി. കെല്ലി യുഎസ് വ്യോമസേനയിൽനിന്നു 2014ൽ പുറത്താക്കപ്പെട്ടയാളെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാൾക്കു മനോദൗർബല്യം ഉണ്ടായിരുന്നതായി സംശയിക്കുന്നു. കറുത്തവസ്ത്രം ധരിച്ച് സ്വന്തം വാഹനത്തിലെത്തിയ കെല്ലി, സതർലാൻഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്നുകയറി പ്രാർത്ഥനയിലായിരുന്നവരെ നിഷ്കരുണം വെടിവച്ചു കൊല്ലുകയായിരുന്നു. ന്യൂ മെക്സിക്കോ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹോളോമാൻ എയർഫോഴ്സിൽ ലോജിസ്റ്റിക്സ് ആൻഡ് റെഡിനസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു കെല്ലിയെന്ന് കരസേന വക്താവ് ആൻ െസ്റ്റഫനെക് അറിയിച്ചു.

സൈനികരുടെ റൂഗർ റൈഫിളാണ് ഇയാൾ ഉപയോഗിച്ചത്. കൂട്ടക്കൊലയ്ക്കുശേഷം പുറത്തേക്കു നടന്ന കെല്ലിയെ സമീപവാസികളിൽ ഒരാൾ തോക്കുമായി നേരിട്ടു. ഇയാൾ നിറയൊഴിച്ചെങ്കിലും കെല്ലി തോക്കുപേക്ഷിച്ച് തന്റെ വാഹനത്തിൽ ഓടിക്കയറി രക്ഷപ്പെട്ടു.

ഈസമയം ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിൽ സമീപവാസി അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ഇവർ ഫോണിൽ അറിയിച്ചതനുസരിച്ചു പോലീസും വാഹനത്തെ പിന്തുടർന്നിരുന്നു. എന്നാൽ, പിടികൂടുന്നതിനു മുൻപ്, ഗ്വാദലപ്പെ കൗണ്ടിയുടെ അതിർത്തിയിൽ ഇടിച്ചുതകർന്ന വാഹനത്തിൽ കെല്ലിയെ മരിച്ചനിലയിൽ കണ്ടെത്തി. പിന്തുടർന്നവരുടെ വെടിയേറ്റാണോ മരണമെന്നു വ്യക്തമല്ല.  

അക്രമിക്ക് തീവ്രവാദസംഘടനയുമായി ബന്ധമുള്ളതായി അറിവില്ല. 2010 മുതൽ 2014 വരെ ന്യൂ മെക്സിക്കോയിലെ ഹോളോമാൻ വ്യോമതാവളത്തിൽ എയർമാനായി ജോലിചെയ്ത ഇയാളെ എന്തിനാണു പുറത്താക്കിയതെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed