മോസ്കോയിലുണ്ടായ വെടിവയ്പ്പിൽ നാലു മരണം
മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രാറ്റോവോയിൽ തോക്കുധാരി നാലുപേരെ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.
സ്ഥലത്തെത്തിയ സുരക്ഷാസേനയ്ക്ക് നേരെയും വെടിയുതിര്‍ത്ത അക്രമി ഗ്രനേഡുകളെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. 50 വയസിനടുത്ത് പ്രായമുള്ള വ്യക്തിയാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. മാനസീക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് ആക്രമണത്തിനുപിന്നിൽ എന്നാണ് പൊലീസ് നിഗമനം.

