അതിർത്തിയിലെ മതിൽ : തീരുമാനത്തിലുറച്ച് ട്രംപ്

വാഷിംങ്ടണ്‍ : അമേരിക്ക-മെക്‌സിക്കൻ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കണമെന്ന നിലപാടില്‍ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി മെക്‌സിക്കോ ഫണ്ട് നൽകണമെന്ന ആവശ്യം മെക്‌സിക്കൻ പ്രസിഡന്റ് എൻട്രിക് പെന നിതോ അംഗീകരിക്കാത്തതിനെ തുടർന്ന് പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ട്രംപ്.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മെക്‌സിക്കൻ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനത്തോളം നികുതി വര്‍ധിപ്പിച്ച് ഈ ലാഭത്തില്‍ നിന്നും മതില്‍ നിര്‍മ്മിക്കാനാണ് ട്രംപിന്റെ നീക്കം. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
അമേരിക്കയുടെ സുരക്ഷയ്ക്കും പരമാധികാര സംരക്ഷണത്തിനും , മെക്സിക്കൻ അതിര്‍ത്തിയിൽ മതില്‍ നിര്‍മ്മിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണതതില്‍ ട്രംപിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.