ചെക്ക് പോസ്റ്റുകളിൽ ചരക്ക് വാഹനങ്ങൾ തടഞ്ഞു

പാലക്കാട് : തമിഴ്നാട് ആളിയാർ വെള്ളം കേരളത്തിന് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞു. ര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള കർഷകരാണ് മീനാക്ഷിപുരത്ത് വാഹനങ്ങൾ തടയുന്നത്.
കരാര്‍ പ്രകാരമുള്ള ആളിയാര്‍ ജലം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ തടയുന്നത്. കേരളത്തിന് ലഭിക്കേണ്ട ജലം ലഭിക്കാത്തതിനാല്‍ മേഖലയിലെ കര്‍ഷകർ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും ജലം ലഭിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.