ചിലിയിൽ കാട്ടുതീയിൽ ഒമ്പതു മരണം

സാന്റിയാഗോ : മധ്യചിലയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ ഒന്പതു മരണം. നാലു അഗ്നിശമന സേനാംഗങ്ങളും രണ്ടു പോലീസുകാരുമുൾപ്പെടെ ഒന്പതു പേരാണ് മരിച്ചത്. സാന്‍റാ ഒളാഗ നഗരത്തിലാണ് കാട്ടുതീ വലിയതോതിൽ ബാധിച്ചത്. നിരവധി കെട്ടിടങ്ങൾ കത്തിച്ചാന്പലായി. ഇതുവരെ ഏകേദശം 160, 000 ഹെക്ടർ വനവും 1,000 വീടുകളും അഗ്നിക്കിരയായി.
ശക്തമായ കാറ്റിനെ തുടർന്ന് മധ്യ, ദക്ഷിണ ചിലിയിലേക്കും തീപടരുകയാണ്. ഹെലികോപ്റ്ററുകളും ചെറു വിമാനങ്ങളും ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം നടക്കുന്നത്. രാജ്യാന്തര സഹായവും ചിലിക്ക് ലഭിക്കുന്നുണ്ട്.
യുഎസിന്‍റെ ബോയിംഗ് 747-400 സൂപ്പർ ടാങ്കർ വിമാനം ചിലയിൽ എത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ഒരു സമയം 73, 000 ലിറ്റർ വെള്ളം വഹിക്കാൻ കഴിയുന്നതാണ് സൂപ്പർ ടാങ്കർ വിമാനം. റഷ്യയും അവരുടെ സൂപ്പർ ടാങ്കർ വിമാനം ചിലിയിലേക്ക് അയച്ചു. സാന്‍റാ ഒളാഗ നഗരം ഏതാണ്ട് പൂർണമായും കത്തിയമർന്നു.