മേഘാലയ ഗവർണർ രാജിവച്ചു


ഷില്ലോംഗ് : മേഘാലയ ഗവർണർ വി.ഷണ്‍മുഖനാഥൻ രാജിവച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് രാജി. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നും ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻറെ അന്തസ്സ് പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാര്‍ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് 67-കാരനായ ഗവർണർ രാജി സമർപ്പിച്ചത്.

രാജ്ഭവനിലെ ഉദ്യോഗസ്ഥർ തൊട്ട് പ്യൂണ്‍ വരെയുള്ള 80 ജീവനക്കാരാണ് കത്തയച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ രാജ്ഭവനിൽ പിആർഒ പോസ്റ്റിൽ അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയോടു ഗവർണർ അപമര്യാദയായി പെരുമാറിയതായും കത്തിൽ ആരോപിച്ചിരുന്നു. ഗവർണറുടെ നേരിട്ടുള്ള ഉത്തരവിൽ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളെത്തുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ ആരോപണങ്ങളെ ഗവർണർ നിഷേധിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഷണ്‍മുഖനാഥൻ 2015 മെയ് 20നാണ് മേഘാലയയുടെ ഗവർണറായത്. ജെ.പി. രാജ്ഖോവയെ നീക്കിയശേഷം 2016 സെപ്റ്റംബർ 16ന് അരുണാചൽ പ്രദേശിന്‍റെ അധിക ചുമതലയും നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed