മുതലക്കുഞ്ഞുങ്ങളെ കടത്തിയവരെ ചൈനീസ് പോലീസ് പിടികൂടി


ബെയ്ജിംഗ് : വിയറ്റ്നാമിൽ നിന്നു മുതലക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടു വന്നവരെ ചൈനീസ് പോലീസ് പിടികൂടി.

തെക്കൻ ചൈനയിലാണ് സംഭവം. വംശംനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട 400 മുതലക്കുഞ്ഞുങ്ങളെയാണ് കടത്തിക്കൊണ്ടു വന്നത്. 25 സെന്റീമീറ്റർ നീളമുള്ള 15 ദിവസം പ്രായമുള്ള മുതലക്കുഞ്ഞുങ്ങളെയാണ് കടത്തിക്കൊണ്ടു വന്നത്. ഗുവാംഗ്ഷി ചുവാംഗ് പ്രദേശത്തെ പോലീസാണ് മുതലയെ കടത്തിക്കൊണ്ടു വന്നവരെ പിടികൂടിയത്.

ഒരു വീടിനു മുന്നിലൂടെ സാധനങ്ങളുമായി നടന്നു നീങ്ങിയ മൂന്നു പേരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെടുത്തത്. ഇതിനിടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

ഹാൻഡ് ബാഗ് അടക്കമുള്ള സാധനങ്ങളുടെ നിർമ്മാണത്തിനു ഈ മുതലയുടെ തോൽ ഉപയോഗിക്കാറുണ്ട്. ലൈസൽസില്ലാതെ ഇത്തരം മുതലകളെ വളർത്തുന്നതും കടത്തിക്കൊണ്ടു വരുന്നതും ചൈനയിൽ കുറ്റകരമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed