മൃതദേഹത്തോടും സഹോദരങ്ങളോടും രതി നിയമാനുസൃതമാക്കണം


സ്‌റ്റോക്ക്‌ഹോം: മൃതദേഹത്തോടുള്ള രതിയും സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി യുവജനവിഭാഗത്തിന്റെ പ്രമേയം. ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. പാര്‍ട്ടിയുടെ സ്‌റ്റോക്ക്‌ഹോം ഘടകം പ്രസിഡന്റ് സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ് ഇക്കാര്യവുമായി രംഗത്തെത്തിയത്.

സഹോദരങ്ങള്‍ 15 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കിൽ ഇരുവരുടെയും സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിലവിലുള്ള നിയമ തടസം മാറ്റണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

മത്രമല്ല മരണ ശേഷം മൃതദേഹങ്ങള്‍ മ്യൂസിയത്തില്‍ വെക്കുന്നതോ പഠനത്തിന് നല്‍കുന്നതോ പോലെ മറ്റൊരാള്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ നല്‍കാനും അവകാശം ഉണ്ടായിരിക്കണം. അതിനാൽ അവയവ ദാനം പോലെ തന്നെ മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന് വിധേയമാക്കാമെന്ന് സമ്മതപത്രം എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed