'മോഹവലയം' റിലീസിംഗ് തടഞ്ഞു

സൗദി അറേബ്യയില്‍ നിന്നും കിംഗ് കോസ് വേ പാലം കടന്നെത്തുന്ന ബഹ്റിൻ മലയാളികളുടെ ജീവിതം പ്രതിപാദിക്കുന്ന 'മോഹവലയം' എന്ന ചിത്രത്തിന്റെ റിലീസിങ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പങ്കാളിത്തസംരംഭത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മ്മാതാക്കളായ കോസ്‌വേ പ്രൊഡക്ഷന്‍സിന്റെ പങ്കാളിയായ നോബിള്‍ കാവാലം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ബഹ്റിനിൽ ആദ്യമായി ചിത്രീകരിച്ച മലയാള സിനിമ കൂടിയാണ് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത 'മോഹവലയം'. ചിത്രത്തില്‍ മൈഥിലി,ജോയ് മാത്യു തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. രണ്‍ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ധിഖ്, സുധീഷ്, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, ശ്രിന്ദ, ഗോപിക, സജിതമഠത്തില്‍, പാര്‍വ്വതി എന്നിവരാണ് മറ്റു താരങ്ങള്‍.
ചിത്രത്തിൽ എം ജെ രാധാകൃഷ്ണനാണ് ക്യാമറകൈകാര്യം ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും അഞ്ചല്‍ ശ്രീനാഥിന്റെയും വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകർന്നു.