സുമാത്രയില്‍ വന്‍ ഭൂചലനം; സുനാമിയ്ക്ക് സാധ്യത

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വടക്ക്, തെക്ക് സുമാത്രയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ മേഖലയായ പതങ്ങില്‍ നിന്നും 808 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
നാശനഷ്ടങ്ങളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2004 ല്‍ ഇന്തൊനീഷ്യയിലെ സുമാത്രയില്‍ ഉണ്ടായ 9.1 രേഖപ്പെടുത്തിയ ഭൂചലനമാണ് 14 രാജ്യങ്ങളില്‍ 2,30,000 പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായത്.