വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേരില്‍ ഇന്ത്യ ജനങ്ങളെ വിഡ്ഢികളാക്കുന്നു : ഹഫീസ് സയ്യിദ്

ഇസ്ലാമാബാദ്: വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന്റെയും, ട്വീറ്റിന്റെയും പേരില്‍ ജെ.എന്‍.യു സംഭവത്തിന് പിറകില്‍ താനാണെന്നാരോപിച്ച് ഇന്ത്യസ്വന്തം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന്ലഷ്‌കര്‍ നേതാവ് ഹഫീസ് സയ്യിദ്. ട്വിറ്ററിലാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നില്‍ ജമാ അത്ത് ഉദ്ദഅ്‌വ സ്ഥാപകന്‍ ഹാഫിസ് സയിദിന് പങ്കുണ്ടെന്ന് ആരോപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉപയോഗിച്ചത് വ്യാജ ട്വീറ്റെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ ട്വീറ്റുമായി ഹഫീസ് സയ്യിദ്രംഗത്തെത്തിയത്.
പാകിസ്താനോടുള്ള ശത്രുതയുടേയും വെറുപ്പിന്റേയും അടിസ്ഥാനത്തിലാണ് ഇന്ത്യ തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുുന്നതെന്നും. കശ്മീരിലെ യുവാക്കള്‍ ആരുടേയും നിര്‍ദ്ദേശ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നും. അവര്‍ നേരിട്ട അടിച്ചമര്‍ത്തപ്പെടലും പീഡനങ്ങളും ഇനിയും അവരെ നിശബ്ദരായിരിക്കാന്‍ സമ്മതിക്കില്ലെന്നും സയ്യിദ് പറയുന്നു.
എല്ലാ പാകിസ്താനികളും ജെഎന്‍യു സമരത്തിനൊപ്പം നില്‍ക്കണമെന്ന് ഹാഫിസ് സായിദ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.