ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ഭാരതപ്പുഴ റെയില്‍വേ സ്റേഷനു സമീപമാണ് സംഭവം. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് സംഭവസ്ഥലത്തെത്തി.ദമ്പതിമാർ തമ്മിൽ കഴിഞ്ഞ ദിവസം കലഹം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു