ജനുസാനിലെ തീപിടുത്തം: ചികിത്സയിലായിരുന്ന പത്തുവയസ്സുകാരനും മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ ജനുസാൻ ഹൗസിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ സയ്യിദ് ഹുസൈൻ സയ്യിദ് ഇബ്രാഹിം മരണത്തിന് കീഴടങ്ങി. ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരി മൂന്ന് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ ജീവനാണ് ഈ ദുരന്തം കവർന്നത്.

കുടുംബവീട്ടിലുണ്ടായ പെട്ടെന്നുള്ള തീപിടുത്തത്തിലാണ് ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റത്. സഹോദരിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ സഹോദരനും വിടവാങ്ങിയത് ബന്ധുമിത്രാദികൾക്ക് തീരാനോവായി.

article-image

gdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed