ഓസ്ട്രിയയിൽ മേയർ വെടിയേറ്റ് മരിച്ചു


വിയന്ന: ഓസ്ട്രിയയിൽ മേയർ വെടിയേറ്റ് മരിച്ചു. വടക്കൻ ഓസ്ട്രിയയിലെ കിർഹ്ബർഗ് ഓബ് ദെർ ദോനാവ് നഗരത്തിന്‍റെ മേയർ ഫ്രാൻസ് ഹോഫർ ആണു മരിച്ചത്. ജർമനിയുമായും ചെക് റിപ്പബ്ലിക്കുമായും അതിർത്തി പങ്കിടുന്ന ഗ്രാമീണമേഖലയായ മ്യൂൾഫീർട്ടെലിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

മേയർ ഉൾപ്പെടെ രണ്ടുപേരെ വെടിവച്ചു വീഴ്ത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഫ്രാൻസ് ഹോഫർ മരിച്ചു. പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed