ബലൂചിസ്ഥാനിൽ 40 പേരെ ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു


ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ രണ്ട് സംഭവങ്ങളിലായി ബിഎൽഎ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തത് 40 പേരെ. കഴിഞ്ഞ ദിവസം മുസബേയ്ൽ‌ ജില്ലയിൽ 23 യാത്രക്കാരെ ബസിൽനിന്നും പിടിച്ചിറക്കി വെടിവച്ചുകൊന്നു. മറ്റൊരിടത്ത് 17 പേരെയും കൊലപ്പെടുത്തി. പിന്നീട് വാഹനങ്ങൾക്കു തീയിട്ടു. മുസബേയ്ൽ‌ ജില്ലയിലെ ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. യാത്രക്കാർ പാക് പഞ്ചാബിൽനിന്നുള്ളവരാണെന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമായിരുന്നു കൊലപ്പെടുത്തിയത്.

നാൽപ്പതോളം വരുന്ന തോക്കുധാരികൾ പഞ്ചാബിൽനിന്നും തിരിച്ചുമുള്ള ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. യാത്രക്കാരുടെ രേഖകൾ പരിശോധിച്ച് പഞ്ചാബിൽനിന്നുള്ളവരെ വെടിവച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 19 പേർ പഞ്ചാബികളും നാല് പേർ ബലൂച് സ്വദേശികളുമാണ്.

article-image

sfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed