കോവിഡ് വാക്സിന്റെ പാർശ്വഫലം: ആദ്യ മരണം സ്ഥിരീകരിച്ചു


ന്യൂഡൽ‍ഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് അറുപത്തിയെട്ടുകാരൻ മരിച്ചതായി കേന്ദ്രസർക്കാരിന്‍റെ സ്ഥിരീകരണം. വാക്‌സിൻ സ്വീകരിച്ചതിനെ തുടർ‍ന്നുണ്ടായ പാർ‍ശ്വഫലമാണ് മരണത്തിന് കാരണം. വാക്‌സിൻ സ്വീകരിച്ചതിനെ തുടർ‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാർ‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

31 കേസുകളുടെ പഠനത്തിലാണ് ഇതിൽ‍ ഒരാളുടെ മരണം അനഫെലാക്‌സിസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2021 മാർ‍ച്ച് എട്ടിനാണ് അറുപത്തിയെട്ടുകാരൻ വാക്‌സിൻ‍ സ്വീകരിച്ചത്. പാർ‍ശ്വഫലത്തെ തുടർ‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തിൽ‍ കണ്ടെത്തിയതായി എഇഎഫ്‌ഐ കമ്മിറ്റി അധ്യക്ഷൻ ഡോക്ടർ‍ എൻ‍.കെ. അറോറ അറിയിച്ചു.‌ മൂന്ന് മരണം കൂടി വാക്‌സിനുമായി ബന്ധപ്പെട്ട് റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്രസമിതി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനപട്ടികയിൽ‍ ഉൾ‍പ്പെടുത്തിയ ഗുരുതര പാർ‍ശ്വഫലങ്ങളിൽ‍ ഒന്നാണ് അനഫെലാക്‌സിസ്.

You might also like

Most Viewed