ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു


അച്ചടക്കമില്ലായ്മയുടെ പേരിൽ ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ “അമ്മ’ ഇടപെട്ടാണ് ഷെയ്ൻ നിഗവും നിർ‍മാതാക്കളും തമ്മിലുള്ള തർ‍ക്കം പരിഹരിച്ചത്. സമാന കുറ്റത്തിന് വിലക്ക് നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയുടെ സംഘടനാ അംഗത്വ അപേക്ഷയിൽ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് “അമ്മ’ അറിയിച്ചു. ആർ‍ട്ടിസ്റ്റുകൾ‍ക്കും സാങ്കേതിക പ്രവർ‍ത്തകർ‍ക്കും നിർ‍മാതാക്കൾ‍ക്കും നിരവധി ബുദ്ധിമുട്ടുകൾ‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിനെത്തുടർന്നാണ് നിർ‍മാതാക്കളുടെ സംഘടന ഇവർക്കെതിരെ നടപടി എടുത്തത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

സോഫിയ പോൾ നിർമിക്കുന്ന ചിത്രം “ആർഡിഎക്സി’ന്‍റെ സെറ്റിൽ ബഹളമുണ്ടാക്കിയെന്നും ചിത്രത്തിന്‍റെ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഷൂട്ടിംഗ് അലങ്കോലമാക്കിയെന്നുമാണ് ഷെയ്നിനെതിരായ പരാതി. ഒരേസമയത്ത് ഷൂട്ടിംഗ് നടക്കുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമാതാക്കളെ ബുദ്ധിമുട്ടിച്ചെന്നാണ് ഭാസിക്കെതിരായ പരാതി.

article-image

dghghdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed