ആദിപുരുഷ് ടീമിനെ ജീവനോടെ കത്തിക്കണമെന്ന് മുകേഷ് ഖന്ന


ആദിപുരുഷ് ടീമിനെ ജീവനോടെ കത്തിക്കണമെന്ന് ബോളിവുഡ് നടൻ മുകേഷ് ഖന്ന. ഇന്ത്യയിലെ 100 കോടി ഹിന്ദുക്കൾ ചിത്രത്തിനെതിരെ പ്രതികരിക്കണം. അവർക്ക് മാപ്പ് നൽകരുതെന്നും മുകേഷ് ഖന്ന പറഞ്ഞു. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ വിമർശനം ശക്തമാണ്.
“അവർക്ക് മാപ്പുനൽകരുത്. ഇന്നലെ, ആ മുഴുവൻ സംഘത്തെയും ജീവനോടെ നിർത്തി 50 ഡിഗ്രിയിൽ ചുട്ടുകരിക്കണമെന്ന് ഞാൻ എൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.

മനോജ് മുന്തഷിർ വലിയ എഴുത്തുകാരനാണെന്ന് അവർ പറയുന്നു. പക്ഷേ, അയാളുടെ ബാലിശമായ വിവരണങ്ങളിൽ ഞാൻ നിരാശനാണ്. രാജ്യം മുഴുവൻ വിമർശിക്കുമ്പോഴും അയാൾ തൻ്റെ എഴുത്തിനെ പ്രതിരോധിക്കുന്നു. അവർ ഹനുമാനെയും രാമനെയും ലെതർ ധരിപ്പിച്ചു. രാമനോ കൃഷ്ണനോ വിഷ്ണുവിനോ ഒന്നും മീശ ഉണ്ടായിരുന്നില്ല. “- മുകേഷ് ഖന്ന എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

article-image

dasasas

You might also like

Most Viewed