കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം; നാല് ഭീകരരെ സൈന്യം വധിച്ചു

വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നാല് ഭീകരരെ വധിച്ചത്. ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്. കുപ്‌വാരയിലെ മച്ചൽ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്. പാക് അധീന കാശ്മീരിൽ (പിഒകെ) നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിക്കുകയായിരുന്നുവെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ പര്യടനം പുരോഗമിക്കുന്ന സമയത്താണ് ഈ സംഭവം. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഷായുടെ ദ്വിദിന സന്ദർശനത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
sddsdsds