നടൻ മമ്മൂട്ടിയുടെ മാതാവിന് വിടചൊല്ലി മലയാളസിനിമ ലോകം

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിലിന് വിടചൊല്ലി മലയാളസിനിമ ലോകം. സമൂഹിക−സാംസ്‌കാരിക−രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നാനാതുറകളിലുള്ളവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ദിലീപ്, ഇടവേള ബാബു, ജനാർദ്ദനൻ, കുഞ്ചാക്കോ ബോബന്‍, ലാൽ, ജോജു ജോർജ്, ജോയി മാത്യു, ചെമ്പിൽ അശോകൻ, വിജയരാഘവന്‍, തെസ്നി ഖാൻ, മനോജ് കെ. ജയന്‍ കുഞ്ചന്‍, അശോകൻ, സോഹൻ സീനുലാൽ, ഇർഷാദ്, സാദിഖ്, നിർമാതാവ് ഗോകുലം ഗോപാലൻ, സംവിധായകരായ ജോണി ആന്‍റണി, റാഫി, ജോഷി, അരുൺ ഗോപി, ബി.ഉണ്ണികൃഷ്ണൻ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങി നിരവധി പേരാണ് വീട്ടിലെത്തിയത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ചെമ്പ് ജുമാ മസ്ജിദിൽ നടന്നു. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്‍റെ ഭാര്യയാണ്. മമ്മൂട്ടിയെക്കൂടാതെ ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരീം (തലയോലപറമ്പ്), ഷാഹിദ് (കളമശേരി), സുൽഫത്ത്, ഷെമിന, സെലീന.
6dry