കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാള്‍


ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ആണ് പങ്കെടുക്കുന്നത്. ആഹ്ളാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്.

വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുകയാണ്. നമസ്കാരത്തിന് മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി.

പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണ് പെരുന്നാൾ ദിനം

article-image

fgfgj

You might also like

Most Viewed