സുഡാനിൽ അർ‍ധസൈനിക വിഭാഗം 72 മണിക്കൂർ‍ വെടിനിർ‍ത്തൽ‍ പ്രഖ്യാപിച്ചു


ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ അർ‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) 72 മണിക്കൂർ‍ വെടിനിർ‍ത്തൽ‍ പ്രഖ്യാപിച്ചു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് നടപടി. അതേസമയം, സൈന്യം വെടിനിർ‍ത്തലിനോട് പ്രതികരിച്ചിട്ടില്ല. ഈദ് കണക്കിലെടുത്ത് വെടിനിർ‍ത്തൽ‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറൽ‍ ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, ആഭ്യന്തര കലാപത്തിൽ‍ മരിച്ചവരുടെ എണ്ണം 300 കടന്നു. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാർ‍ത്തൂമിലെ എഴുപത് ശതമാനത്തോളം ആശുപത്രികൾ‍ അടച്ചെന്നാണ് റിപ്പോർ‍ട്ട്. സുഡാനിലെ സ്ഥിതി സുരക്ഷിതമല്ലെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ സുരക്ഷിതമാർ‍ഗം ലഭ്യമായാലേ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകൂവെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ‍ പറഞ്ഞു.

article-image

drfydr

You might also like

Most Viewed