‘ഗോൾഡ്’ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂസ് ; പ്രതികരിച്ച് അൽഫോൺസ് പുത്രൻ


പൃഥ്വിരാജും നയൻതാരയും ‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂവിനെതിരെ പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും സംവിധായകൻ പറയുന്നു. അൽഫോൺസ് പുത്രന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ‘നേര’വും ‘പ്രേമ’വും പോലെ തന്നെയുണ്ട് മൂന്നാം ചിത്രമായ ഗോൾഡ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.

അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്ക് എന്റെ പ്രത്യേക നന്ദി. ചായ കൊള്ളില്ല എന്ന് പെട്ടെന്ന് പറയാം. കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ? പാല് കേടായോ, കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും.

അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായിൽ വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞാൽ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ട് രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2, പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്… ഗോൾഡ് എന്നാണ്. ഞാനും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

നോട്ട്: ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു.. ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം, ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്… നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed