തെന്നിന്ത്യന്‍ നടി ഹൻസിക മോത്വാനി വിവാഹിതയായി


മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയാണ് വരൻ. ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സുഹൈലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.

പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ചാണ് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഹൻസിക തന്നെയാണ് വിവാഹവാർത്ത ആരാധകരെ ആദ്യം അറിയിച്ചത്.

രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തേക്ക് എത്തിച്ചത്. റോയൽ ലുക്കിൽ സുഹൈലിനൊപ്പം വിവാഹ വേദിയിലേക്കെത്തുന്ന ഹൻസികയുടെ ചിത്രങ്ങളും വീഡിയോയും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3നും ഹൽദി ചടങ്ങ് ഡിസംബർ നാലിന് പുലർച്ചെയുമാണ് നടന്നത്. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിച്ചു.

 

 

 

article-image

AAA

You might also like

Most Viewed