നടി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്
പ്രമുഖ നടി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു. ഈ വർഷം ഡിസംബറിൽ ജയ്പൂർ കൊട്ടാരത്തിൽ വച്ചാകും വിവാഹമെന്നാണ് റിപ്പോർട്ട്. വരനേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ പ്രൗഢ ഗംഭീരമായാകും ചടങ്ങുകൾ നടക്കുക എന്നും ഒരുക്കങ്ങൾ തുടങ്ങിയതായും റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ നടിയുടേയോ കുടുംബത്തിന്റെയോ ഭാഗത്ത് നിന്നും സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. തെലുങ്കിൽ അല്ലു അർജുന്റെ നായികയായി ‘ദേശമുദുരു’ ആയിരുന്നു ഹൻസിക മോട്‌വാനിയുടെ ആദ്യ ചിത്രം. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായത് ‘ആപ്ക സുരൂർ’ എന്ന ചിത്രത്തിലാണ്.
2008ൽ കന്നടയിലും ഹൻസിക നായികയായി. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ ‘കോയി മിൽ ഗയ’യിൽ ബാലതാരമായി ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ ‘റൗഡി ബേബി’യാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്. ഈ വർഷം ജൂലൈയിൽ തന്റെ 50ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് ഹൻസിക പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകർ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായത്. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ തന്റെ കുടുംബം അപൂർണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹൻസിക പറഞ്ഞിരുന്നു.
xhghj
