ഓസ്കാർ; മികച്ച നടൻ വിൽ സ്‍മിത്, നടി ജെസിക്ക ചസ്റ്റെയിൻ
94മത് ഓസ്കാർ പുരസ്കാരത്തിൽ കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്‍മിത് മികച്ച നടനുള്ള ഓസ്‍കാർ നേടി. കിംഗ് റിച്ചാർഡ് എന്ന സിനിമയിലെ റിച്ചാർഡ് എന്ന കഥാപാത്രത്തെയാണ് സ്മിത്ത് അഭിനയിച്ചത്. ദ ഐസ് ഒാഫ് ദി ടോമി ഫെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ജെസിക്ക ചസ്റ്റെയിൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. നേരത്തെ മൂന്നു തവണ ഒാസ്കർ നോമിനേഷൻ നേടിയിട്ടുള്ള ഇവരുടെ ആദ്യ ഒാസ്കർ അവാർഡ് ആണ് ഇത്. മൂന്നു നോമിനേഷനുകളും അവാർഡുകളാക്കി മാറ്റിയ കോഡയാണ് മികച്ച ചിത്രം. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കർ അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. ടെന്നിസ് താരങ്ങളായ വീനസ് വിൽയംസും സെറീന വിൽയംസും ചേർന്നാണ് പുരസ്കാരദാന ചടങ്ങിന് തുടക്കമിട്ടത്.
23 പുരസ്കാരങ്ങളാണ് നിർണയിക്കപ്പെടുക. വാണ്ട സൈക്സ്, എമ്മി ഷൂമെർ, റെജീന ഹാൾ എന്നിവരാണ് അവതാരകർ. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മൽസരിക്കുന്നത്. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ “ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായ “റൈറ്റിംഗ് വിത്ത് ഫയർ’ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. ‘ബെസ്റ്റ് ഡോക്യുമെന്‍ററി ഫീച്ചർ‘ എന്ന വിഭാഗത്തിലാണ് മത്സരം. പ്രഖ്യാപിച്ച പുരസ്കാരങ്ങൾ മികച്ച സഹനടൻ− ട്രോയ് കൊട്‌സർ (കോഡാ) മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം− ദ വിൻസ് ഷീൽഡ് വൈപ്പർ മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം− എൻകാന്റോ മികച്ച മേക്കപ്പ്, കേശാലങ്കാരം−ലിന്‍റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്) മികച്ച വിഷ്വൽ എഫക്ട്− പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്‌സർ (ഡ്യൂൺ) മികച്ച ഡോക്യുമെന്‍ററി (ഷോർട്ട് സബ്ജക്ട്)− ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോൾ മികച്ച ഛായാഗ്രഹണം− ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂണ്‍) മികച്ച അനിമേറ്റഡ് ഷോർട് ഫിലിം− “ദ വിൻഡ്ഷീൽഡ് വൈപർ‘മികച്ച സഹനടി− അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി) മികച്ച പ്രൊഡക്ഷന്‍− ഡിസൈൻ ഡ്യൂണ മികച്ച ചിത്രസംയോജനം− ജോ വാക്കർ (ഡ്യൂണ്‍) മികച്ച ശബ്ദം− മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്‌ലെറ്റ്
2019ന് ശേഷം ആദ്യമായി ഒന്നിൽ കൂടുതൽ അവതാരകരാണ് ഇത്തവണത്തെ അക്കാദമി അവാർഡ്സിൽ എന്ന പ്രത്യേകത കൂടിയുണ്ട്. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ.
