ഇന്ത്യയിൽ പെട്രോൾ‍ ഡീസൽ‍ വില ഇന്നും കൂട്ടി


രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 2021 നവംബർ‍ നാലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവിലയിൽ‍ വർ‍ധനവ് തുടങ്ങിയത്. 

ഇന്നലെ പെട്രോൾ‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു. യുക്രൈയ്നിലെ റഷ്യൻ‍ അധിനിവേശത്തെ തുടർ‍ന്ന് അന്താരാഷ്ട്രാ എണ്ണ വില ബാരലിന് 130 ഡോളർ‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലും പെട്രോൾ‍, ഡീസൽ‍ വിലയിൽ‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്തെ ഇന്ധന വില വർദ്‍ധിപ്പിക്കാൻ വീണ്ടും ആരംഭിച്ചത്.

You might also like

  • Straight Forward

Most Viewed